ഇനി അദ്ദേഹം സമാധാനത്തോടെ ജീവിച്ചോടെ...

അബ്ദുൽ റഹീം നാട്ടിലെത്തി. അദ്ദേഹത്തിന് നാട്ടിലെത്തുമെന്ന് തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഉമ്മയുടെ പ്രാർത്ഥനയും സന്മനസ്സുള്ള ജനങ്ങളുടെ പരിശ്രമവും കാരണം അബ്ദുൽ റഹീം ഇന്ന് ഉമ്മയുടെ ചാരത്തേക്ക് എത്തി. 34 കോടി വേണമെന്ന് പറഞ്ഞപ്പോൾ ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെച്ചത് കൊണ്ടാണ് ആ ഉമ്മാക്ക് ഇന്ന് മകനെ കിട്ടിയത് എന്നതിൽ യാതൊരു സംശയമില്ല. 

റഹീം, ജീവിതത്തിലെ പ്രധാന ഭാഗമാണ് ജയിലിൽ കഴിഞ്ഞത്. അത്കൊണ്ട് തന്നെ, അദ്ദേഹത്തിന് ഇനി നമ്മൾ ജീവിക്കാൻ അനുവദിക്കണം. ഇനി അവർ കുടുംബത്തോടൊപ്പം ജീവിക്കട്ടെ. റഹീമിനെ വെച്ച് റീച്ച് കൂട്ടാനും വീവ്സ് കൂട്ടാനും ഒരുപാട് മീഡിയക്കാർ influencerമാരും വരും. മുമ്പ് ഒരിക്കൽ ഒരാൾ നടന്ന് ഹജ്ജിന് പോയിട്ട് നോർത്തിൽ ഇപ്പൊ വലിയ ശൈഖായി ജീവിക്കുന്നു. ജനങ്ങളാണ് അവരെ ഇത്തരം കോപ്രായങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഈ ഒരു പോസ്റ്റ് ആരെയും തളർത്താനോ തകർക്കാനോ ഇട്ടത് അല്ല. ഒരു മുന്നറിയിപ്പായി കണ്ടാൽ മതി. 

കഴിയുന്നവർ റഹീമിനെ സഹായിക്കുക...അല്ലാത്തവർ പ്രാർത്ഥിക്കുക...


> നേർ ചിന്തകൾ

Comments

Popular posts from this blog

ഇസ്ലാം കൽപ്പിക്കുന്നത് - ഭാഗം 01

അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2

അസ്‌ലം അഹ്സനി ഉസ്താദ് തലക്കടത്തൂർ