അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2
ഇസ്ലാമിൽ "അന്യപുരുഷൻ - അന്യസ്ത്രീ" എന്ന ഒരു നിയമം ഉണ്ട്. എല്ലാവർക്കും അറിയുന്ന ഒരു വിഷയം തന്നെയാണ്. "എല്ലാവർക്കും അറിയുന്ന വിഷയം" എന്ന് പറയാൻ കാരണം, നാം വുളൂഅ് ചെയ്ത് നിസ്കരിക്കാൻ വേണ്ടി നിന്നാൽ തൊടാൻ പറ്റാത്ത (തൊട്ടാൽ വുളൂഅ് മുറിയുന്ന) ആൾ വന്നാൽ നമ്മളൊന്ന് മാറി നിൽക്കും. അത് തന്നെയാണ് അന്യപുരുഷൻ അന്യസ്ത്രീ എന്ന ഒരു വേർതിരിവ്.
ഇസ്ലാം നമുക്ക് നോക്കാനും സംസാരിക്കാനും അനുവദിച്ച ചിലർ ഉണ്ട്. അവരോടല്ലാത്ത മറ്റാരോടും നമ്മൾ അനാവശ്യമായി സംസാരിക്കാനോ അവരെ അനാവശ്യമായി നോക്കാനോ തൊടാനോ പാടുള്ളതല്ല.
ഇന്ന് "കസിൻസ്" എന്ന ബന്ധത്തിൽ പരസ്പരം നോക്കുകയും സംസാരിക്കുകയും തൊടുകയും ചെയ്യുന്ന കാലമാണ്.
ഒരു ആണിനെ സംബന്ധിച്ച് മാതാവ്, സഹോദരി, മകൾ, മാതൃസഹോദരി, പിതൃസഹോദരി എന്നിവരല്ലാത്തവരെ നോക്കലും തൊടലും ഹറാമാണ്.
പെണ്ണിന്, പിതാവ്, മകൻ, സഹോദരൻ, മാതൃസഹോദരൻ, പിതൃസഹോദരൻ എന്നിവരല്ലാത്തവരെ നോക്കലും തൊടലും ഹറാമാണ്.
"ഒരേ വീട്ടിൽ താമസിക്കുന്ന നമുക്ക് അങ്ങനെ നോക്കാതിരിക്കാനോ സംസാരിക്കാതിരിക്കാനോ പറ്റില്ല അല്ലേ" എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, അതാണ് നേരത്തെ പറഞ്ഞത് "അനാവശ്യമായി" എന്ന്. ആവശ്യത്തിനോ അത്യാവശ്യത്തിനോ ആവാം.
പക്ഷേ അതിലൂടെ നമ്മൾ തെറ്റിലേക്ക് പോവാൻ സാധ്യതയുള്ളത് കൊണ്ടും ഒരുപാട് തെറ്റുകൾ സംഭവിക്കുന്നു എന്നത് കൊണ്ട് തന്നെ അത് ഇസ്ലാമിൽ നിഷിദ്ധമാണ്.
ഈ കാലത്ത് അതൊക്കെ നടക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഏത് കാലത്തായാലും ഇസ്ലാമിൻ്റെ നിയമം നിയമം തന്നെയാണ്. നമ്മുടെ സൗകര്യത്തിന് മാറ്റാൻ പറ്റുന്നതല്ല ഇസ്ലാമിൻ്റെ നിയമങ്ങൾ.
ഇത്തരം കാര്യങ്ങൾ സൂക്ഷിച്ച് ശ്രദ്ധിച്ച് മുന്നോട്ട് പോവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ.
✒️ ഹാഫിസ് സിനാൻ കബക്ക
Comments
Post a Comment