അസ്‌ലം അഹ്സനി ഉസ്താദ് തലക്കടത്തൂർ

 


മഅ്ദിൻ മുദരിസ് അസ്‌ലം അഹ്സനി ഉസ്താദ് യാത്രയായി. 

മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയൻസിൽ നടക്കുന്ന തുഹ്ഫ ക്ലാസിൽ പങ്കെടുക്കാൻ വരുന്ന വഴിയിൽ നടന്ന അപകടത്തിലാണ് ഉസ്താദ് വഫാത്തായത്. 

ഇൽമിന് വേണ്ടിയും ആലിമീങ്ങൾക്ക് വേണ്ടിയും സേവനം ചെയ്യുന്നതിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നു എന്നാണ് അവരുടെ ഉസ്താദുമാരും ശിഷ്യന്മാരും മുഖേന അറിയാൻ സാധിച്ചത്.

 കഴിഞ്ഞ വർഷം മുതൽക്കാണ് ഞാൻ ഉസ്താദിനെ കാണുന്നത് . 

മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും നടത്തത്തിലും സ്വഭാവത്തിലും വളരെയധികം വിനയം കാണിക്കുമായിരുന്നു. 

 അപകടത്തിന് ശേഷം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഉസ്താദ് മൊഴിഞ്ഞിരുന്നത് "അല്ലാഹ്, അല്ലാഹ്" എന്നായിരുന്നു എന്ന് നേരിൽ കണ്ടവർ അനുഭവം പറയുന്നു. 

ഉസ്താദ് കിത്താബിനോടും അറിവിനോടും കാണിച്ച ബഹുമാനം പറയാൻ ശിഷ്യന്മാർക്ക് നൂറ് നാവ്. 

ഇൽമിനെ തേടി പോകുന്നവർക്ക് അല്ലാഹു സ്വർഗത്തിൻ്റെ വഴി എളുപ്പമാക്കും എന്നാണല്ലോ നബി വചനം. പഠിച്ച് കഴിഞ്ഞും അറിവിനോടുള്ള ഇഷ്ടം കൊണ്ട് അറിവ് നേടാനുള്ള വഴിയിലാണ് ഉസ്താദ് യാത്രയായത്. 

പഠിപ്പിച്ച ഉസ്താദുമാർക്കും കൂടെ പഠിച്ച സുഹൃത്തുക്കൾക്കും ശിഷ്യന്മാർക്കും ഒരുവാക്ക് പോലും ഉസ്താദിനെ കുറിച്ച് കുറവ് പറയാനില്ല. 

 വെറും അറിവ് നേടിയത് കൊണ്ട് മാത്രം ഒരാളുടെ വിജയം അളക്കാൻ കഴിയില്ല. അറിവ് പഠിപ്പിച്ച ഉസ്താദുമാരെയും കൂടെയുള്ളവരും പരിഗണിച്ച് സ്നേഹിച്ച് ജീവിച്ചാൽ മാത്രമേ അദ്ദേഹത്തെ വിജയി എന്ന് ഒറ്റ വാക്കിൽ വിളിക്കാൻ കഴിയൂ...

അങ്ങനെ വിജയിച്ചവരാണ് അസ്‌ലം അഹ്സനി ഉസ്താദ്. പഠിക്കുന്ന സമയത്ത് ഇൽമിനോട് കാണിച്ച അതേ ബഹുമാനം അത് പഠിപ്പിക്കുന്ന ഉസ്താദുമാരോടും കാണിക്കുമായിരുന്നു. 

ഏത് രീതിയിലും സ്വർഗത്തിൻ്റെ അവകാശിയായിട്ടാണ് ഉസ്താദ് യാത്രയായത്. 

അല്ലാഹു ഉസ്താദിൻ്റെ ദറജ ഉയർത്തുമാറാകട്ടെ...ആമീൻ

Comments

Popular posts from this blog

ഇസ്ലാം കൽപ്പിക്കുന്നത് - ഭാഗം 01

അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2