ദുൽ ഹിജ്ജ പിറന്നു

 ദുൽ ഹിജ്ജ പിറന്നു.

 ആദരിക്കപ്പെട്ട 3 മഹത്വമേറിയ 10 ദിവസങ്ങളിൽ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തും ഉണ്ട്. 

മറ്റു രണ്ട് പത്തുകൾ, റമളാനിലെ അവസാനത്തെ പത്തും മുഹറമിലെ ആദ്യത്തെ പത്തുമാണ്. 

മരണാനന്തര ജീവിതത്തിൽ നമുക്ക് ബാക്കിയുണ്ടാകുന്നത്, നമ്മൾ ഇഹലോകത്ത് ചെയ്ത ആരാധനകൾ മാത്രമാണ് എന്ന് പരിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്.

 കഴിഞ്ഞുപോയ ഔലിയാക്കളും ആരിഫീങ്ങളും ചെയ്തത് പോലെ നമുക്ക് മുഴുസമയവും ഇബാദത്തിലായി കഴിയാൻ കഴിയില്ലെങ്കിലും, സാധാരണ ദിവസങ്ങളിൽ ചെയ്യുന്ന ആരാധനകളേക്കാൾ കുറച്ച് അധികം ഈ പ്രത്യേക ദിവസങ്ങളിൽ ചെയ്യാൻ ശ്രമിക്കണം.

 നമുക്ക് വേണ്ടി അല്ലാഹു തന്ന ഓഫർ ആണ് ഇത്തരം ദിവസങ്ങളും സമയങ്ങളും. 

പരമാവധി നമ്മൾ അത് മുതലെടുക്കാൻ ശ്രമിക്കണം. 

അല്ലാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ ആമീൻ. 


_ദുൽ ഹിജ്ജ ആദ്യ പത്തിൽ ചെയ്യേണ്ട പ്രത്യേക കർമ്മങ്ങൾ 👇_

• എല്ലാ ദിവസവും സൂറത്തുൽ ഫജ്ർ പാരായണം ചെയ്യുക (ഒരു പേജ് മാത്രമേ ഉള്ളൂ)

• സൂറത്തുൽ ഹജ്ജ് പാരായണം ചെയ്യുക (10 പേജ് മാത്രമേ ഉള്ളൂ)

• 200 തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുക (30 minute മതി)

• ബലി മൃഗങ്ങളെ കാണുമ്പോഴും അതിൻ്റെ ശബ്ദം കേൾക്കുമ്പോഴും തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുക.


> നേർ_ചിന്തകൾ

Comments

Popular posts from this blog

ഇസ്ലാം കൽപ്പിക്കുന്നത് - ഭാഗം 01

അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2

അസ്‌ലം അഹ്സനി ഉസ്താദ് തലക്കടത്തൂർ