നാരങ്ങ സോഡ കഥ

 വൈകുന്നേരം ഒന്ന് തണുപ്പിക്കാൻ വേണ്ടി പുറത്ത് കടയിൽ പോയി.


 സാധാരണയായി അവിടുന്ന് ഒരു നാരങ്ങ സോഡ കുടിക്കലാണ് പതിവ്. ഇന്നും അത് തന്നെ പറഞ്ഞു.

 കുടിച്ച് കഴിഞ്ഞ് സാധാരണം കൊടുക്കാറുള്ളത് പോലെ 20 രൂപ കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു 20 അല്ല 25 ആണ് എന്ന്.

 'ഇതെന്താണ്, ഇന്നലെവരെ 20 അല്ലേ ഉണ്ടായിരുന്നത്. ഇന്ന് 25 ആയോ ' എന്ന മട്ടിൽ കൂടെ ഉണ്ടായിരുന്ന ആളുടെ മുഖത്തേക്ക് നോക്കി. അതെന്താ പെട്ടെന്ന് ഒരു 5 രൂപ കൂടിയത് എന്ന് ചിരിച്ചുകൊണ്ട് സമാധാനമായി ചോദിച്ചു. അപ്പൊൾ അദ്ദേഹം പറഞ്ഞ മറുപടി...👇

നാരങ്ങകൊക്ക വില കൂടിയല്ലേ. അത്കൊണ്ട് 20 രൂപ ഉണ്ടായിരുന്നത് 25 ആക്കി എന്ന്. 

ഏതോ ഒരു ദുരൂഹ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം ആരംഭിച്ചതുകൊണ്ട് ഗ്യാസ് സിലിണ്ടർ കിട്ടാതെ വന്നപ്പോൾ ഹോട്ടലിലെ ആഹാരങ്ങൾക്കും പലഹാരങ്ങൾക്കും വില വർധിച്ചു. അത്കൊണ്ട് ഇച്ചിരി വലിപ്പമുള്ള നാരങ്ങക്ക് വില കൂടി എന്നും പറഞ്ഞ് നാരങ്ങ സോഡക്ക് 5 രൂപ വർധിച്ചത്. 

ഇനി ഞാൻ ഒന്നും പറയണ്ടല്ലോ...25 രൂപ കൊടുത്തു തിരിച്ചു വന്നു 


ഇതോടു കൂടി നാരങ്ങ സോഡ കഥ കഴിഞ്ഞു...


👋👋👋👋

Comments

Popular posts from this blog

ഇസ്ലാം കൽപ്പിക്കുന്നത് - ഭാഗം 01

അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2

അസ്‌ലം അഹ്സനി ഉസ്താദ് തലക്കടത്തൂർ