ഒരു വ്യത്യസ്ത expo
"ഒരു വ്യത്യസ്ത expo "
ഡിസംബർ 22 ന് തെച്യാട് അൽ ഇർഷാദിൽ നടന്ന ഖുർ ആൻ പ്രഭാഷണ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവരുടെ ആർട്സ് ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു മത്സരം. അവിടെ എൻ്റെ ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു, അവിടുത്തെ കുട്ടികൾ ശേഖരിച്ച എക്സ്പോ...! ഒരുപാട് എക്സ്പോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വ്യത്യസ്തമായിരുന്നു. പരിശുദ്ധ ഖുർആൻ അടിസ്ഥാനപ്പെടുത്തയായിരുന്നു എക്സ്പോ. ഖുർആനിൽ അല്ലാഹു പറഞ്ഞ ദൃഷ്ടാന്തങ്ങളെ മനസ്സിലാകുന്ന രൂപത്തിൽ വരച്ചും നിർമിച്ചും അവർ അവതരിപ്പിച്ചു. പഴയകാല മുസ്ഹഫുകൾ, വ്യത്യസ്ത വലിപ്പമുള്ള മുസ്ഹഫുകൾ വളരെ ആകർഷണീയമായിരുന്നു. അവിടെ ക്ലിക്കിയ ചില ഫോട്ടോകൾ താഴേ കൊടുത്തിട്ടുണ്ട്.
ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വിരലടയാളം വ്യത്യസ്തമായിരിക്കും. അത് പോലും മാറ്റാനുള്ള കഴിവ് അല്ലാഹുവിന് ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ആയത്ത്.
വ്യത്യസ്ത വലിപ്പമുള്ള ഖുർആൻ
ഒരൊറ്റ ചാർട്ടിൽ മുഴുവൻ ഖുർആൻ
ചോദ്യങ്ങളും ഉത്തരങ്ങളും
താജ് മഹൽ
ഖുതബ് മിനാർ






Comments
Post a Comment